ഡോക്ടര്‍ ഗോപാലക്രിശ്നണ്ടേ "ജ്യോതിഷം ഒരു വിശകലനം" എന്ന പ്രസംഗ പരമ്പരയുടെ ഒരു വിശകലനം.
ജ്യോതിഷത്തില് GOVT. OF INDIA യുടെ D.Litt ഉം നിരവധി Post Graduate degree കളും എടുത്ത ഡോക്ടര് N. ഗോപാലകൃഷ്ണന് അവര്കളുടെ "ജ്യോതിഷം ഒരു വിശകലനം "എന്ന 13 ഭാഗങ്ങളുള്ള പ്രസംഗ പരമ്പര (http://bit.ly/iish-jyothisham) കേട്ടതിനു ശേഷം എഴുതുന്നതാണ് ഇത്. Indian Institute of scientific Heritage എന്ന സ്ഥാപനതിണ്ടേ സ്ഥാപക മെമ്പറും director ഉം ആണ് അദ്ദേഹം . (ഞാന് മാസ്സിലാക്കുന്നത് ഭാരതതിടെ പൌരാണിക പാരമ്പര്യതിന്നു എങ്ങിനെ ഒരു ശാസ്ത്രീയ പരിവേഷം കൊടു ക്കാന് കഴിയും എന്നതായിരിക്കണം പ്രസ്തുത സ്ഥാപനതിണ്ടേ ഉദ്ദേശം. പക്ഷെ ആ ഉദ്ദേശം എത്രത്തോളം സഫലമായി എന്ന് പറയാന് പറ്റില്ല. )
ജാതകമെന്നാല് ഒരു കുട്ടി ജനിച്ചു ഭൂമിയില് വീഴുന്ന സമയത്ത് നവ ഗ്രഹങ്ങള് നമ്മുടെ celestial constellation ഇല് എവിടെ നില്ക്കുന്നു എന്ന് കാണിക്കുന്ന ഒരു രേഖ മാത്രമാണെന്നും, നവഗ്രഹങ്ങള് എന്നാല് celestial planets അല്ല നമ്മെ സ്വാധീനിക്കുന്നത് എന്തോ അതാണ് നവഗ്രഹങ്ങള് (what is influencing us or what is having a bearing on us are "nava grahangal" ) എന്നാണു അദ്ദേഹം പറയുന്നത്. ഗ്രഹങ്ങളല്ലാത്ത രാഹുവിനെയും കേതുവിനെയും കൂടി നവഗ്രഹങ്ങളില് ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ നവ ഗ്രഹങ്ങള് (സൂര്യന്, ചന്ദ്രന്, ചൊവ്വ , ബുധന് , ഗുരു, ശുക്രന്, ശനി, രാഹു കേതു ) മാത്രമേ മനുഷ്യനെ സ്വാധീനിക്കുന്നുള്ളൂ എന്നാണു അദ്ദേഹം കരുതുന്നത്. പാശ്ചാത്യ ജ്യോതിഷപ്രകാരം uranus, neptune, pluto എന്നീ ഗൃഹങ്ങള് കൂടി നവഗ്രഹങ്ങളില് ഉള്പ്പെടുന്നു. അപ്പോള്‍ ഈ മൂന്ന് ഗ്രഹങ്ങള് മനുഷ്യനെ സ്വാധീനിക്കുന്നില്ലെന്നു പറയാന് കാരണമെന്ത്? അതാര്ക്കും പറയാന് കഴിയില്ലെന്ന് തോന്നുന്നു. കാരണം യഥാര്ത്ഥത്തില്ഉള്ള ഗ്രഹങ്ങളെ ആശ്രയിച്ചല്ല, ഗ്രഹങ്ങളോ ഗോളന്കളോ അല്ലാത്തവയെ കൂടി ആശ്രയിച്ചാണ് ജ്യോതിഷം സൃഷ്ട്ടിക്കപ്പെട്ടിട്ടുള്ളത്. (ഇത് ഡോക്ടര് ഗോപാലക്രിഷണ്ടേ ഭാഷ്യമാണോ അല്ലോയോ എന്ന് എനിക്ക് അറിയില്ല. ഇവിടം മുതല്ക്കാണ് നമുക്ക് തെറ്റ് പറ്റിയത് എന്ന് അദ്ദേഹം പറയുന്നു. അതായത് മനുഷ്യനെ സ്വാധീനിക്കുന്ന ഗ്രഹങ്ങള്‍ ഏതെല്ലാമാണ് എന്ന് കണക്കാക്കുന്നതില്) ഇങ്ങിനെ വ്യത്യസ്തഗ്രഹങ്ങളാണ് വ്യത്യസ്ത ഭാഗങ്ങളിലുള്ള മനുഷ്യരെ സ്വാധീനിക്കുന്നതെന്ന് പറഞ്ഞാല് എങ്ങിനെ വിശ്വസിക്കും ?
ഭൂമി ഒഴിച്ചുള്ള മറ്റു ഗ്രഹങ്ങള്ക്ക് നിരവധി ഗുണദോഷങ്ങള് ATTRIBUTE ചെയ്യപ്പെട്ടിട്ടുണ്ട്. അതിന്നു കാരകങ്ങള് എന്ന് പറയുന്നു. ഇത് പ്രകാരം ചൊവ്വയ്ക്ക് നിരവധി കാരകത്വങ്ങള് ഉണ്ട്. പക്ഷെ ഈ കാരകങ്ങള്‍ ഒന്നും ചൊവ്വ എന്ന ഗ്രഹം തരുന്നതല്ല എന്ന് അദ്ദേഹം പറയുന്നു . ഈ കാരകങ്ങള്‍ ഋഷിമാര് അതിന്മേല് ആരോപിച്ചതാണ്. ഇത് എന്തുകൊണ്ട് എന്ന് ഒരു ജോല്സ്യനും
പറയാന് പറ്റില്ല എന്ന് ഡോക്ടര് ഗോപാലകൃഷ്ണന് പറയുന്നു.
ജനന സമയം ശരിയാണെങ്കില് മാത്രമേ ജാതകം കൃത്യമാവുകയുള്ളൂ എന്നും ശരിയായ ജനന സമയം അറിയാന് താഴെ പറയുന്ന 5 മാര്ഗങ്ങള് ആണ് അവലംബിച്ച് വരുന്നത് എന്നും അദ്ദേഹം പറയുന്നു
1. കുട്ടിയുടെ തല വെളിയില് കാണുന്ന സമയം.
2. കുട്ടിയുടെ ഒന്നാമത്തെ കരച്ചിലിടെ സമയം.
3. പൊക്കിള് കോടി മുറിക്കുന്ന സമയം.
4. കുട്ടി ഭൂമി സ്പര്ശിക്കുന്ന സമയം.
5. അച്ഛന്ടെ ഭ്രൂണവും അമ്മയുടെ അന്ധവും കൂടി ചേരുന്ന സമയം.
ആരും വളരെ കൃത്യമായ (മിനിട്ട് പോലും തെറ്റാതെ) സമയം റിക്കാര്ഡ് ചെയ്യാറില്ലെങ്കിലും അല്‍പ സ്വല്പം വ്യത്യാസം വരുന്നതില് പ്രശ്നമില്ല. പക്ഷെ അഞ്ചാമത്തെ മാര്ഗം കണ്ടു പിടിക്കാന് ഇപ്പോള് മാര്ഗമൊന്നും ഇല്ലാത്തതിനാല് അത് കണക്കില് എടുക്കേണ്ടെന്നു അദ്ദേഹം പറയുന്നു. കണക്കില് എടുക്കേണ്ടെന്നു ഋഷിമാര് പറഞ്ഞതാണോ എന്ന് അദ്ദേഹം പറയുന്നില്ല. ആയിരിക്കാന് വഴിയില്ല. കാരണം ഋഷിമാരുടെ കാലത്ത് അത് കണ്ടു പിടിക്കാന്‍ വഴിയുണ്ടായിരുന്നു എന്ന് പറയുന്നതുകൊണ്ട് "കണക്കാക്കേണ്ടെന്ന് " ഋഷിമാര്‍ പറഞ്ഞതായിരിക്കാന്‍ വഴിയില്ല. ഇവിടെ ഒരു ചോദ്യം ചോദിക്കാന് ആഗ്രഹിക്കുന്നു. സാധിക്കാത്ത ഈ അഞ്ചാമത്തെ മാര്ഗം ഋഷിമാര് എന്തിന്നു ഈ സമയ നിര്‍ണയത്തില്‍ ഉള്‍പ്പെടുത്തി ? അതിന്നു ഉത്തരമില്ലാത്ത സ്ഥിതിക്ക് അക്കാര്യത്തില് ജാതകതിണ്ടേ വിശ്വാസതയില് ഋഷി മാര്ക്ക് തന്നെ സംശയമുണ്ടായിരുന്നു എന്നല്ലേ അനുമാനിക്കേണ്ടത? ജാതക പ്രകാരമുള്ള ഫലങ്ങളും ഗുണദോഷങ്ങളും ശരിയാകാന് പോകുന്ന്കില്ലെന്ന്നു അവര്ക്ക് തന്നെ അറിയാമായിരുന്നത് കൊണ്ട് ഈ അഞ്ചാമത്തെ മാര്ഗം ഒരു "മുന്കൂര് ജാമ്യം " എടുക്കല് അല്ലെ ഏന് സംശയിക്കേണ്ടിയിരിക്കുന്നു. ഇവിടെ ഒരു ചോദ്യം വരാം. " ഇത് തെറ്റാകുമെന്നു അറിയാമായിരുന്നു എങ്കില് ജ്യോതിഷം എന്തിന്നു വേണ്ടി ഉണ്ടാക്കി? ജ്യോതിഷതിണ്ടേ ആവശ്യം മനുഷ്യനെ നല്ല വഴിയിലേക്ക് നയിക്കാനും അവര്ക്ക് ഭാവിയെക്കുറിച്ച് ശുഭാപ്തി വിശ്വാസവും ദൈവ വിശ്വാസവും ഉണ്ടാക്കുവാന് വേണ്ടിയും ആയിരിക്കാം. (അമ്പലത്തില് വഴിപാടു കഴിക്കുവാനും ദൈവത്തെ പ്രാര്തിക്കാനും ജോല്സ്യന്മാര് സാധാരണ പറയാറുണ്ടെന്നു ഓര്ക്കുക. )
അര്ത്ഥ ശാസ്ത്രതിണ്ടേ കര്ത്താവായ ചാണക്യന് ശകുനത്തെ പറ്റി പറയുന്നത് ഇപ്രകാരമാണ്:(vide part 12 of "Jyothisham oru vishakalanam" of doctor Gopalakrishnan's speech) “അവനവന്ടെ കര്മവും കര്മഫലവും അനുസരിച്ചുള്ള ജീവിതത്തെ ഈ നക്ഷത്രങ്ങളും ശകുനങ്ങളുമൊക്ക നിങ്ങളെ അറിയിക്കുമെന്ന് ധരിക്കുന്നത് എന്ത് അബദ്ധമാണ് മക്കളെ !" ഇതിന്നര്ഥം ജ്യോതിഷവും( ജാതകവും ) ശകുനവും മറ്റും നോക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല എന്നല്ലേ? എന്ത് കൊണ്ട് ആരും ഈ വാക്കുകള്‍ എടുക്കുന്നില്ല?
ഭൂമി ചുറ്റുന്ന സമയം, ചുറ്റുമ്പോള് ഭൂമിയുടെ ചെരിവ്, സൂര്യനെ ചുറ്റുന്ന സമയം, ഗ്രഹണം, വാവ് മുതലായവ 2500 ഓ അതില്‍ അധികമോ വര്ഷങ്ങള്ക്കു മുന്പ് ഭാരത ശാസ്ത്രഞ്ജന്മാര് കണ്ടു പിടിച്ചിരുന്നു വെന്ന് കേള്ക്കുമ്പോള് നാം അഭിമാന പുളകിതര് ആയേക്കും. അവരുടെ ഈ കണ്ടെതലുകളൊക്കെ വിലയിരുത്തി astronomy യെ ആശ്രയിച്ചുണ്ടാക്കിയ ജ്യോതിഷം ഭാവി തലമുറ വിശ്വസിക്കുമെന്ന് അവര് കണക്കു കൂട്ടി. അത് ഏറെക്കുറെ ഫലിക്കുകയും ചെയ്യ്തു. ഭാരതീയ ജ്യോതിഷം Astronomy യും കൂടി ഉള്പ്പെടുത്തി എഴുതപ്പെട്ടതാനെന്നും അതിന്ടെ astronomial part നൂറു ശതമാനവും ശരിയും ശാസ്ത്രീയവുമാനെന്നും astrological part ന്നു ശാസ്ത്രീയതയില്ലെന്നും അദ്ദേഹം പറയുന്നു. ( പിന്നെ ഈ ശാസ്ത്രീയത ഇല്ലാത്ത വിശ്വസിക്കാന് കൊള്ളാത്ത ഭാഗം എന്തുകൊണ്ട് നില നിര്ത്തുന്നു, പ്രോത്സാഹിപ്പിക്കുന്നു എന്നും അറിയില്ല. )
ജ്യോതിഷ പ്രവചനങ്ങള് ശാസ്ത്രീയമല്ല എന്ന് പറയുന്ന അദ്ദേഹം തന്നെ പറയുന്നു എല്ലാ കാര്യത്തിന്നും ശാസ്ത്രീയത ഉണ്ടാവില്ല. അത് useful ഓ useless ഓ എന്ന് നോക്കിയാല് മതിയെന്ന . useful ആണെന്ന് തോന്നുന്നുവെങ്കില് മാത്രം സ്വീകരിച്ചാല് മതിയെന്ന്. അങ്ങിനെ നോക്കുമ്പോള് ജ്യോത്ഷം നമ്മുടെ സമൂഹത്തിനു വളരെ ഉപയോഗപ്രദമാണെന്ന് കരുതുവാന് വയ്യ. അതിനാല് അന്ധവിശ്വാസം വളര്ത്തുന്നതും ദുരിതങ്ങള് ഉണ്ടാകുന്നതും പണചിലവേറിയതും ഒക്കെ ആയ അശാസ്ത്രീയമായ ഈ ശാസ്ത്രം ഉപേക്ഷിക്കുന്നതല്ലേ അഭികാമ്യം. ജ്യോതിഷതിണ്ടേ ഭാഗമെന്നു കരുതുന്ന "പ്രശ്നം വെക്കല് " ശുദ്ധ അസംബന്ധം ആണെന്ന് അദ്ദേഹം പറയുന്നു. കയ്യില് കിട്ടുന്ന കവടിയുടെ എണ്ണം നോക്കി ഫലം പ്രവചിക്കുന്നതില്
യാതൊരു അര്തവുമില്ലെന്നും ആതെ സമയത്ത് വേറൊരാള് കവടി നിരത്തി പറയുന്ന കാര്യങ്ങള്‍വളരെ വ്യതസ്ത മായിരിക്കുമെന്നും , ഇത്തരം ധനസംപാതനതിന്നു മാത്രം പ്രശ്നം വെക്കല് പരിപാടിയുമായി നടക്കുന്ന അര്ദ്ധ ജ്യോതിഷ്കള് ആണ് ജ്യോതിഷത്തെ നശിപ്പിക്കുന്നതെന്നുമാണ് അദ്ദേഹത്തിണ്ടെ അഭിപ്രായം.
ജ്യോതിഷ പണ്ഡിതനായ ഡോക്ടര്‍ ഗോപാലകൃഷ്ണന്‍ ചെയ്ത ചില പ്രവചനങ്ങള് (ജ്യോതിഷ പ്രകാരം) ഒത്തു വന്നതിനെപറ്റി വിവരിക്കുകയുണ്ടായി.
1 അദ്ദേഹത്തിണ്ടെ അച്ഛന് വാര്ദ്ധക്യവും രോഗവും കൊണ്ട് കിടപ്പ്ലായ സമയത്ത് അച്ഛന് മരിക്കുന്ന തീയതിയും സമയവും കൃത്യമായി പ്രവചിച്ചത്.
2 അദ്ദേഹത്തിണ്ടെ അയല്ക്കാരിയായ ഒരു സ്ത്രീയുടെ കല്യാണ പ്രായം കഴിഞ്ഞ മകന്റെ വിവാഹം എപ്പോള് നടക്കുമെന്നും വധു ഒരു shave ചെയ്യുന്ന സ്ത്രീ ആയ്ടിരിക്കുമെന്നും ജാതകം നോക്കി പ്രവചിച്ചത് വാസ്തവമായി. ഒരു ആസ്പത്രിയിലെ നേഴ്സ് ആയിരുന്നു വധു. (operation ന്നു മുമ്പ് operation ന്നു വിധേയരാവുന്നവരെ shave ചെയ്യുന്നത അവരായിരുന്നു.)
ഈ വിവാഹത്തിന്നു ശേഷം ആ വീട്ടിലെ സ്വസ്ഥത നശിക്കുമെന്നു അദ്ദേഹം പറഞ്ഞത് നൂറു ശതമാനവും ശരിയായി. അതായത് വിവാഹം കഴിഞു രണ്ടാഴ്ച കഴിഞ്ഞപ്പോള് പ്രസ്തുത വീട്ടില് നിന്ന് വീട്ടു പാത്രങ്ങള് റോഡിലേക്ക് പറക്കുന്നത് ഒരു സാധാരണ സംഭവമായി. (അവിടെ സ്വസ്ഥത നശിച്ചു എന്നര്ത്ഥം )ജ്യോതിഷം കൃത്യമായി പറയാന് കഴിയണമെങ്കില് അനന്യ സാധാരണമായ "സാധന" ആവശ്യമാണെന്നും വേറൊരു സന്നര്ഭതില് അദ്ദേഹം പറഞ്ഞിരുന്നു. മേല് പറഞ്ഞ സംഭവങ്ങള് വാസ്തവമാനെങ്കില് അദ്ദേഹം വളരെ "സാധന" ഉള്ള ജ്യോതിഷി തന്നെയായിരിക്കണമല്ലോ. മേല്‍ പറഞ്ഞവരുടെ ജാതകത്തില്‍ ജനന സമയം വളരെ കൃത്യമായി (അഞ്ചാമത്തെ മാര്‍ഗ പ്രകാരം ) രേഖപ്പെടുതിയിരിക്കുമല്ലോ. ഇതെങ്ങിനെ കൃത്യമായി രേഖപ്പെടുത്തപ്പെട്ടു. (ഇത് അദ്ദേഹം എഴുതിയ ജാതകമായിരിക്കാന് സാധ്യതയില്ലെന്ന് തോന്നുന്നു.) ആണെങ്കില്‍ തന്നെ ഇതെങ്ങിനെ സംഭവിച്ചു. ഇത്തരം പ്രസ്താവനകള് അദ്ദേഹത്തിണ്ടെ വിശ്വാസതയെ തന്നെ ചോദ്യം ചെയ്യാന് പ്രേരകമായെക്കാം.
ഡോക്ടര് ഗോപാലകൃഷ്ണന് വളരെ സമര്ത്ഥനായ വാഗ്മിയും, മനശാസ്ത്ര വിദഗ്ദ്ധനും തര്ക്ക ശാസ്ത്ര പണ്ഡിതനും ഒക്കെയാണെന്ന് അദ്ദേഹത്തിണ്ടെ പ്രസംഗം കേട്ടവര്ക്കു നിസ്സംശയം പറയാന്‍ കഴിയ്ടും. ഭാരതീയ സംസ്കാരതിന്നു കോട്ടം തട്ടാത്ത വിധത്തില് അദ്ദേഹം ജ്യോതിഷത്തെ വിശകലനം ചെയ്തിരിക്കുന്നു. എന്നാലും അത് യാഥാര്ത്യങ്ങളോട് പൊരുത്ത പെടുന്നുണ്ടോ എന്ന് സംശയമാണ്.
വാസ്തവത്തില് ജ്യോതിഷതിന്നു ഉണ്ടായിരുന്ന ശാസ്ത്രീയത (അന്ടരീക്ഷതിലുള്ള ചില ഗോളങ്ങളുടെ ആകര്ഷണം കൊണ്ട് മനുഷ്യരില് ഉണ്ടാക്കുന്ന വ്യതിയാനങ്ങള്‍ എന്ന വ്യാഖ്യാനം )
നശിപ്പിക്കപ്പെടുകയാണ് ഇപ്പോള് ചെയ്തിട്ടുള്ളത്. അതായത് " ഋഷിമാര് പറഞ്ഞത് " എന്ന ശാസ്ത്രീയത ഇല്ലാത്ത വെറും വിശ്വാസതിണ്ടേ അടിസ്ഥാനം മാത്രമാണ് ജ്യോതിഷതിന്നു നല്കപ്പെട്ടു കാണുന്നത്.
MCB
*ഡോക്ടര് ഗോപാലക്രിശ്നണ്ടേ qualifications: M.A., M. SC. , Ph. D., D.Litt. എന്നിവയാണ്. സ്വതന്ത്ര ഇന്ത്യയില്‍ ജ്യോതിഷത്തില്‍ വേറൊരാള്‍ക്കും ഇതുവരെ Ph.D. കിട്ടിയിട്ടില്ലെന്നാണ് അറിവ്.

No comments:
Post a Comment